ന്യൂദല്‍ഹി- സുഹൃത്തിനൊപ്പം സുപ്രിം കോടതിക്ക് മുന്നില്‍ ദേഹത്ത് തീക്കൊളുത്തിയ യുവാവ് മരിച്ചു. ദല്‍ഹി യൂനിവേഴ്‌സിറ്റില്‍നിന്ന് ബിരുദമെടുത്ത 27 കാരനാണ് മരിച്ചത്. 24 കാരിയായ ബലാത്സംഗ ഇരയോടൊപ്പമാണ് തിങ്കളാഴ്ച രാവിലെ സുപ്രിം കോടതിക്ക് മുന്നിലെത്തിയത്. ഇരുവരും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഗോസി എം.പി അതുല്‍ റോയ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും ഫെയ്്‌സ് ബുക്ക് ലൈവില്‍ പറഞ്ഞശേഷമാണ് തീക്കൊളുത്തിയത്.






