മെഡിക്കല്‍ വിദ്യാര്‍ഥിനി ആറാംനിലയില്‍നിന്ന് ചാടി മരിച്ചു

തൃശൂര്‍- മെഡിക്കല്‍ വിദ്യാര്‍ഥി ഫ് ളാറ്റ് സമുച്ചയത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി മരിച്ചു. കൂറ്റനാട് തെക്കേ വാവന്നൂര്‍ എം.എന്‍.ഹൗസില്‍ പരേതനായ ചന്ദ്രന്‍ നായരുടെ മകള്‍ ഐശ്വര്യ (26) യാണ് മരിച്ചത്. ഷൊര്‍ണൂര്‍ വിഷ്ണു ആയുര്‍വേദ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്തു വരികയായിരുന്നു.
ഗുരുവായൂര്‍ പെരുമ്പിലാവില്‍ റോഡിലെ സ്വകാര്യ ഫ് ളാറ്റ് സമുച്ചയത്തിലാണ് സംഭവം. ഇന്നലെ വൈകിട്ട് അമ്മ ഷൈലജയുമായി ക്ഷേത്ര ദര്‍ശനത്തിനെത്തിയതായിരുന്നു ഇവര്‍. അമ്മ ടോയ്‌ലറ്റില്‍ കയറിയ സമയത്ത് മകള്‍ മുകളില്‍ നിന്ന് ചാടുകയായിരുന്നു. അടുത്ത വര്‍ഷം ജനുവരിയില്‍ ഐശ്വര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു.

 

Latest News