Sorry, you need to enable JavaScript to visit this website.
Thursday , March   30, 2023
Thursday , March   30, 2023

കുതിരയുടെ പുറത്ത് ബി.ജെ.പി പതാക വരച്ചു; പരാതിയുമായി മേനക ഗാന്ധി

ഇൻഡോർ- കുതിരയുടെ പുറത്ത് ബി.ജെ.പി പതാക വരച്ച സംഭവത്തിൽ പാർട്ടി എം.പി മേനക ഗാന്ധിയുടെ സന്നദ്ധ സംഘടന പോലീസിൽ പരാതി നൽകി.  മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യപ്പെട്ട് പീപ്പിൾ ഫോർ അനിമൽസ് (പി.എഫ്.എ) ഇൻഡോറിലെ സംയോഗിതഗഞ്ച് പോലീസിൽ പരാതി നൽകിയത്. കേന്ദ്രസർക്കാരിലെ പുതിയ മന്ത്രിമാരെ ജനങ്ങൾക്കു പരിചയപ്പെടുത്താൻ 22 സംസ്ഥാനങ്ങളിലുടനീളം നടത്തുന്ന ജൻ ആശിർവാദ് യാത്രയ്ക്കിടെയാണ് സംഭവം. മധ്യപ്രദേശിലെ ഇൻഡോറിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച നടന്ന യാത്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് നയിച്ചത്. ഈ യാത്രയിലാണ് കുതിരയുടെ പുറത്ത് ബിജെപി പതാക വരച്ചത്.
 

Latest News