തൃശൂര്‍- ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ യുവാവിനെ മെഡിക്കല്‍ കോളജ് പോലീസ് ബംഗളൂരുവില്‍ വെച്ച് അറസ്റ്റ് ചെയ്തു.
ആലപ്പുഴ കായകുളം ക്യഷണപുരം പന്തംപ്ലവില് വീട്ടില്‍ മുനീര്‍ ഇഖ്ബാലിനെയാണ് (23) അറസ്റ്റ് ചെയ്തത്.
അവണൂര്‍ പഞ്ചായത്ത് പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയുമായി രണ്ടു മാസം മുമ്പാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. ഇക്കഴിഞ്ഞ 15 ന് തൃശൂരില്‍ എത്തിയ യുവാവ് പെണ്‍കുട്ടിയെ കൊണ്ട് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സ്റ്റേഷന് ഓഫീസര്‍ പി പി ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സൈബര്‍സെല്ലിന്റെ സഹായത്താല്‍ ഇരുവരെയും പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയച്ചു.






