Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആദ്യ പ്രീ സീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവി

കൊച്ചി- കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രീ-സീസൺ മൽസരങ്ങൾക്ക് തുടക്കം കുറിച്ച് കൊച്ചിയിൽ നടന്ന ആദ്യ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഇന്നലെ വൈകിട്ട് എറണാകുളം പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ നടന്ന ആദ്യ പ്രീസീസൺ മൽസരത്തിൽ കേരള യുണൈറ്റഡ് എഫ്സിയോട്  എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലസ്റ്റേഴ്സ് തോറ്റത്.കളിയുടെ 40-ാം മിനിറ്റിലാണ് യുണൈറ്റഡ് വിജയഗോൾ നേടിയത്. കേരള യുണൈറ്റഡുമായുള്ള അടുത്ത മൽസരം ഓഗസ്റ്റ് 27ന് നടക്കും. സെപ്റ്റംബർ 3ന് ജമ്മു ആൻഡ് കാശ്മീർ ബാങ്ക് എഫ്സിയുമായാണ് മൂന്നാം മൽസരം.

കേരള പ്രീമിയർ ലീഗ് സെമി ഫൈനലിസ്റ്റുകളായ കേരള യുണൈറ്റഡിന് എതിരെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. ആൽബിനോ ഗോമസായിരുന്നു ഗോൾവലക്ക് കീഴിൽ. സഞ്ജീവ് സ്റ്റാലിൻ, സന്ദീപ് സിങ്, അബ്ദുൽ ഹക്കു, ജെസെൽ കർനെയ്റോ എന്നിവർ പ്രതിരോധത്തിൽ അണിനിരന്നു. ലാൽതത്തംഗ ഖോൽറിങ്, ഹർമൻജോത് ഖാബ്ര, സെയ്ത്യസെൻ സിങ്, പ്രശാന്ത്.കെ മധ്യനിര പോരാളികളായി. ശുഭഘോഷിനും നൗറെം മഹേഷിനുമായിരുന്നു ആക്രമണങ്ങളുടെ നേതൃത്വം.

ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് മികച്ച പോരാട്ടം പുറത്തെടുത്തു. തുടക്കം മുതൽ യുണൈറ്റഡ് ഗോൾമുഖത്ത് ബ്ലാസ്റ്റേഴ്സ് താരങ്ങൾ നങ്കൂരമിട്ടതോടെ യുണൈറ്റഡ് ഗോളി നിരന്തരം പരീക്ഷിക്കപ്പെട്ടു. പത്താം മിനുറ്റിൽ ബോക്സിന് അരികിൽ വച്ചുകിട്ടിയ അവസരം ബ്ലാസ്റ്റേഴ്സിന് നഷ്ടമായി. മധ്യനിരയിൽ നിന്ന് ഉയർത്തി നൽകിയ പന്ത് ഏറ്റുവാങ്ങിയ മുന്നേറ്റതാരം യുണൈറ്റഡ് ഗോളിയുടെ തലയ്ക്ക് മീതെ ചിപ്പ് ചെയ്തെങ്കിലും പോസ്റ്റിന് അരികിലൂടെ പുറത്തേക്ക് പോയി. പിന്നീട് ഒന്നിന് പിറകെ ഒന്നായി യുണൈറ്റഡ് ഗോൾമുഖത്ത് ബ്ലാസ്റ്റേഴ്സ് നീക്കങ്ങൾ കണ്ടു. ചില ഒറ്റപ്പെട്ട നീക്കങ്ങൾ യുണൈറ്റഡ് നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം സമർഥമായി തടഞ്ഞിട്ടു. ആൽബിനോ ഗോമസിന്റെ മികച്ച സേവുകളും മത്സരത്തിൽ നിർണായകമായി.
 

Latest News