കോഴിക്കോട് - ന്യൂജന്‍ ലഹരിമരുന്നായ എം.ഡി.എം.എ യുമായി മൂന്ന് യുവാക്കള്‍ പിടിയില്‍.
എളേറ്റില്‍ കൈതക്കല്‍ വീട്ടില്‍ നൗഫല്‍ (33) വയസ്സ്)എളേറ്റില്‍ ഞേളികുന്നുമ്മല്‍ അന്‍വര്‍ തസ്‌നിം(30) കട്ടിപ്പാറ പുറംമ്പോളിയില്‍ മന്‍സൂര്‍ (35) എന്നിവരെയാണ് 44ഗ്രാം എം.ഡി.എം.എയുമായി ചേവായൂര്‍ പോലീസും സിറ്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്) സിറ്റി െ്രെകം സ്‌ക്വാഡും ചേര്‍ന്ന്പിടികൂടിയത്.
അന്‍വര്‍ കുവൈത്തില്‍ ഹെറോയിന്‍ കടത്തിയ കേസില്‍15 വര്‍ഷം ശിക്ഷിക്കപ്പെട്ട് എട്ട് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് എട്ട് മാസം മുമ്പ് കുവൈത്ത് സര്‍ക്കാരിന്റെ പൊതുമാപ്പില്‍ ജയില്‍ മോചിതനായ കുറ്റവാളിയാണ്. അന്‍വര്‍ തസ്‌നീമിന്റെ കൂടെ കുവൈത്ത് ജയിലില്‍ സമാനമായ കേസില്‍ ശിക്ഷിക്കപ്പെട്ട് ശിക്ഷക്ക് ശേഷം പുറത്തിറങ്ങിയതാണ്.
തമിഴ്‌നാട് സ്വദേശിയില്‍നിന്നാണ് ലഹരിമരുന്ന് വാങ്ങി കേരളത്തില്‍ എത്തിച്ചതന്ന് വ്യക്തമായി. നൗഫല്‍ ഗള്‍ഫിലും ഇന്ത്യയിലും സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നയാളാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായും വ്യക്തമായിട്ടുണ്ട്.
സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തില്‍പ്പെടുന്ന എം.ഡി.എം.എ ചികിത്സാരംഗത്ത് വരെ ഉപയോഗിക്കുന്നതിനു സ്വീകാര്യത ലഭിച്ചിട്ടില്ല. നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കു ന്നത്.കുറഞ്ഞ അളവിലുള്ള ഉപയോഗം നാല് മുതല്‍ ആറു മണിക്കൂര്‍ വരെ ലഹരി നില്‍ക്കുന്നതു കാരണം സംഗീതമേള കളിലും നൃത്തപരിപാടികളിലും ഈ ലഹരിമരുന്നു വ്യാപകമായി ഉപയോഗിക്ക പ്പെടുന്നു.
ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റിയില്‍ ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ഡന്‍സാഫും,സിറ്റി െ്രെകം സ്‌ക്വാഡും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
ഗോവ,ബാഗ്ലൂര്‍, ചെന്നൈ കേന്ദ്രീകരിച്ചാണ് സിന്തറ്റിക്ക് ഡ്രഗ്ഗുകളെല്ലാം തന്നെ കേരളത്തിലേക്ക് എത്തുന്നതെന്നും ഇവിടങ്ങളില്‍ നിന്ന് ചെറിയ തുകക്ക് വലിയ അളവില്‍ ഡ്രഗ്ഗ് വാങ്ങി കേരളത്തിലേക്ക് കൊണ്ട് വന്ന് അമിതമായ ആദായത്തിന് വില്‍പന നടത്തുകയാണ് ചെയ്യുന്നതെന്നും പെണ്‍കുട്ടികളടക്കം ഇത്തരം ലഹരി മാഫിയ സംഘത്തിലെ കരിയര്‍ മാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മെഡിക്കല്‍ കോളേജ് എസിപി കെ.സുദര്‍ശന്‍ പറഞ്ഞു.