റിയാദ് - വാക്‌സിന്‍ സ്വീകരിക്കാത്ത ജീവനക്കാര്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തലസ്ഥാന നഗരിയിലെ ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് റിയാദ് നഗരസഭ അടപ്പിച്ചു. ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിക്കല്‍ അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടത്തിയ പരിശോധനക്കിടെയാണ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ അടപ്പിച്ചത്.
സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തൊഴില്‍ നിയമം പാലിക്കുന്നുണ്ടെന്ന് പരിശോധനക്കിടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ സംഘവും ഉറപ്പുവരുത്തി. ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിക്കല്‍ അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തുന്നതിന്റെയും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ അടപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ റിയാദ് നഗരസഭ പുറത്തുവിട്ടു.