Sorry, you need to enable JavaScript to visit this website.

ജാതി സെന്‍സസ് ആവശ്യം ഉന്നയിച്ച് നിതീഷും എതിരാളി തേജസ്വിയും ഒന്നിച്ച് പ്രധാനമന്ത്രിയെ കാണും

ന്യൂദല്‍ഹി- ജാതി അടിസ്ഥാനമാക്കി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിഹാറില്‍ നിന്ന് മുഖ്യമന്ത്രി നിതീഷ് കുമാറും എതിരാളിയും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവും ഒന്നിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും. ഇരുവരുടേയും നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം തിങ്കളാഴ്ചയാണ് മോഡിയുമായി കൂടിക്കാഴ്ച നടത്തുക. ജെഡിയു-ആര്‍ഡെജി സഖ്യം പൊളിഞ്ഞതിനു ശേഷം ആദ്യമായാണ് നിതീഷും തേജസ്വിയും ഒരേ വദി പങ്കിടുന്നത്. ബിഹാറില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തില്‍ പക്ഷെ ഭരണകക്ഷിയായ ബിജെപി ഇല്ല. 

2021ലെ സെന്‍സസില്‍ ജനസംഖ്യയില്‍ ജാതി വേര്‍ത്തിരിച്ചുള്ള കണക്കുകളും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. ്അതേസമയം ബിഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവി ഉള്‍പ്പെടെയുള്ള ഏതാനും ബിജെപി നേതാക്കളും ഈ ആവശ്യത്തെ പി്ന്താങ്ങുന്നുണ്ട്. 

എല്ലാ സോഷ്യലിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസും ഇടതുപക്ഷവും ജാതി സെന്‍സസിന്റെ കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ്. ഈ ആവശ്യമുന്നയിച്ച് ബിഹാര്‍ നിയമസഭയില്‍ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തെ ബിജെപിയും പിന്തുണച്ചിരുന്നു ഒരു ജെഡിയു നേതാവ് പറഞ്ഞു. 


 

Latest News