ടൂറിസ്റ്റുകളായ സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍ 

ജയ്പൂര്‍- ടൂറിസ്റ്റുകളായ സ്ത്രീകളുടെ അശ്ലീലദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയിരുന്ന യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രമായ അമേര്‍ ഫോര്‍ട്ടിലാണ് സംഭവം നടന്നത്. നിര്‍ഭയ പോലീസ് സംഘമാണ് യുവാവിന്റെ പ്രവൃത്തി കണ്ടെത്തി അറസ്റ്റ് ചെയ്തത്.ജയ്പൂരിലെ പല തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇയാള്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സികാര്‍ ജില്ലക്കാരനായ സുരേഷ് കുമാര്‍ യാദവ് എന്നയാളാണ് അറസ്റ്റിലായത്.
അഴിഞ്ഞു പോയ ഷൂവിന്റെ ലേസ് കെട്ടാനായി ഇയാള്‍ ആവര്‍ത്തിച്ചു ശ്രമിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രതി പോലീസിന്റെ പിടിയിലായത്. പല തവണ മനഃപൂര്‍വം ഇയാള്‍ ലേസ് അഴിക്കുകയും ലേസ് മുറുക്കുന്നുവെന്ന വ്യാജേന നിലത്തിരുന്നു സ്ത്രീകളുടെ രഹസ്യ വീഡിയോകള്‍ പകര്‍ത്തുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രതിയുടെ അതിക്രമം വെളിച്ചത്തായത്. ഇയാളുടെ പ്രവൃത്തിയില്‍ അസ്വാഭാവികത തോന്നിയ മഫ്തിയിലായിരുന്ന വനിതാ പോലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.
ഫ്രോക്കോ പാവാടയോ ധരിച്ച സ്ത്രീകളെ കണ്ടാല്‍ ഉടന്‍ തന്നെ ലേസ് കെട്ടാനെന്ന വ്യാജേന നിലത്തിരിക്കുന്നതും തുടര്‍ന്ന് അവര്‍ പരിസരത്തു കൂടി കടന്നു പോകുന്ന സമയത്ത് തന്ത്രപരമായി ഫോണ്‍ നിലത്തു വെച്ച് ഇവരുടെ രഹസ്യ വീഡിയോകള്‍ പകര്‍ത്തുന്നതുമായിരുന്നു ഇയാളുടെ രീതി. ഇയാള്‍ സ്ഥിരമായി ഇങ്ങനെ വീഡിയോകള്‍ പകര്‍ത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സമാനമായ നിരവധി വീഡിയോകള്‍ ഇയാളുടെ ഫോണില്‍ നിന്ന് ലഭിച്ചതായി അഡീഷണല്‍ ഡിസിപി സുനിത മീണ പറഞ്ഞു. വീഡിയോ പകര്‍ത്തുന്ന വിവരം ഒരിക്കലും സ്ത്രീകള്‍ അറിഞ്ഞിരുന്നില്ലെന്നും ഡിസിപി വ്യക്തമാക്കി. തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രമായ മൌണ്ട് അബു സന്ദ!ര്‍ശിക്കുമ്പോഴാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിനിടെ പോലീസിനോടു പറഞ്ഞു. ഇവിടെ വെച്ച് പരിചയപ്പെട്ട രണ്ട് പേ!ര്‍ എങ്ങനെയാണ് രഹസ്യ വീഡിയോകള്‍ പകര്‍ത്തേണ്ടതെന്ന് തന്നെ പഠിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ഇത്തരത്തില്‍ വീഡിയോ പകര്‍ത്താന്‍ തുടങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Latest News