പാണ്ടിക്കാട്- പ്രായപൂര്‍ത്തിയാകാത്ത അസം സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി അഷീകുല്‍ റഹ്മാന്‍ (21) ആണ് അറസ്റ്റിലായത്. കുട്ടിയുമായി വാട്‌സ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച യുവാവ് പ്രലോഭനങ്ങള്‍ നല്‍കി കഴിഞ്ഞ ദിവസം കുട്ടിയുമായി സ്വദേശമായ പെരുമ്പാവൂരിലേക്കു പോകുകയായിരുന്നു.
പോലീസ് മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കുട്ടിയുടെ പിതാവ് പാണ്ടിക്കാട് പോലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്നു ഇന്‍സ്‌പെക്ടര്‍ റഫീഖിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് തെരച്ചില്‍ നടത്തി. സിപിഒമാരായ അനീഷ്, ശ്രീജിത്ത്, ഹക്കീം എന്നിവരടങ്ങിയ സംഘമാണ് അമ്പേഷണം നടത്തിയത്. തുടര്‍ന്നു പ്രതി അഷീകുല്‍ റഹ്മാനെ പെരുമ്പാവൂരില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. പീഡനത്തിനിരയായതായി പെണ്‍കുട്ടി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. പോക്‌സോ വകുപ്പു ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ ജയരാജന്‍, കെ. മിര്‍ശാദ്, വ്യതീഷ്, ജിതിന്‍, ദീപക്, ജയന്‍, സുമേഷ്, സന്ദീപ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.






