Sorry, you need to enable JavaScript to visit this website.

മഞ്ചേരിയിൽ മാർക്കറ്റിലെ കടയിൽ വൻ തീപിടിത്തം

മഞ്ചേരി-മഞ്ചേരി ചന്തക്കുന്ന് ഡെയ്‌ലി മാർക്കറ്റിലെ ബേബി സ്‌റ്റോറിൽ  തീപിടിത്തം.  മഞ്ചേരി ചെരണി ചോല അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് മൊത്തവ്യാപാര കേന്ദ്രമാണ് അഗ്‌നിക്കിരയായത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മഞ്ചേരി, നിലമ്പൂർ, മലപ്പുറം, തിരുവാലി തുടങ്ങിയ ഫയർ സ്‌റ്റേഷനിൽ നിന്നു ഫയർ ഫോഴ്‌സ് സംഘമെത്തി തീ കെടുത്തി.  രാത്രി എട്ടു മണി കഴിഞ്ഞു മാർക്കറ്റ് അടച്ചു പോയ ശേഷമാണ് തീ ആളി പടരുന്നതു കണ്ടത്. മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും വ്യാപാരികളും ഉടൻ ഓടികൂടി. മഞ്ചേരി സിഐ സി. അലവിയുടെ നേതൃത്വത്തിൽ പോലീസ് സമീപപ്രദേശങ്ങളിലെ ഫയർ യൂണിറ്റിലേക്കു സന്ദേശം നൽകി. നാശനഷ്ടങ്ങളുടെ കണക്ക് ലഭ്യമായിട്ടില്ല.

 

Latest News