കാബൂളില്‍ യുഎസ് വിമാനത്തില്‍ നിന്ന് വീണ് മരിച്ചവരില്‍ അഫ്ഗാന്‍ ഫുട്‌ബോള്‍ താരവും

കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതിനു പിന്നാലെ തിങ്കളാഴ്ച യുഎസ് സൈനിക വിമാനത്തില്‍ അള്ളിപ്പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴേക്കു വീണു മരിച്ചവരില്‍ അഫ്ഗാന്‍ മുന്‍ ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ ടീം അംഗം സകി അന്‍വരിയും. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി അരിയാനയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഈ വിവരം റിപോര്‍ട്ട് ചെയ്തത്. 19കാരനായ സകിയുടെ മരണം അഫ്ഗാനിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സും സ്ഥിരീകരിച്ചു. താലിബാന്‍ ഭരണം പിടിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് നാടുവിടാന്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്. യോഗ്യരായവരെ യുഎസ് സൈന്യം വിമാനത്തില്‍ കുത്തിനിറച്ച് കൊണ്ടു പോയിരുന്നു. ഈ കൂറ്റന്‍ സൈനിക വിമാനത്തിനു പുറത്തുകയറി ന്ാടുവിടാന്‍ ശ്രമിച്ചവരാണ് താഴേക്കു വീണു മരിച്ചത്.

അതിനിടെ, വിമാന ചക്രത്തില്‍ കുടുങ്ങി മരിച്ചത് സകിയാണെന്ന് ബ്രിട്ടീഷ് ദിന പത്രമായ ടി ടൈംസ് റിപോര്‍ട്ട് ചെയ്്തു. യുഎസ് സൈന്യത്തിന്റെ സി-17 സൈനിക യാത്രാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ നിന്ന് യുഎസ് സേന സകി അന്‍വരിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും ടൈംസ് റിപോര്‍ട്ടില്‍ പറയുന്നു.

Latest News