തെരുവുനായയെ ക്രൂരമായി വെട്ടിക്കൊന്നു; ഇതരസംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍

കണ്ണൂര്‍- ശ്രീകണ്ഠാപുരത്തിനടുത്ത് ചേപ്പറമ്പില്‍ ഇതര സംസ്ഥാന തൊഴിലാളി തെരുവുനായയെ വെട്ടിക്കൊന്നു. പ്രദേശത്തെ ഒരു കോഴിക്കടയില്‍ ജോലിചെയ്യുന്ന അസം സ്വദേശിയാണ് തെരുവുനായയെ ക്രൂരമായി കൊലപ്പെടുത്തിയത്. മാരകമായി വെട്ടേറ്റ നായ ചോരയൊലിച്ച് റോഡിലൂടെ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വേദനകൊണ്ട് പുളഞ്ഞ് റോഡിലൂടെ ഓടുന്ന നായയെ നാട്ടുകാരാണ് കണ്ടത്. അധികംവൈകാതെ നായ ചത്തു. തുടര്‍ന്നാണ് കോഴിക്കടയിലെ ജോലിക്കാരനാണ് നായയെ വെട്ടിക്കൊന്നതെന്ന വിവരമറിഞ്ഞത്. ഇയാളെ നാട്ടുകാര്‍ പിടികൂടി ശ്രീകണ്ഠപുരം പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
അതേസമയം, നിലവില്‍ സ്‌റ്റേഷനിലുള്ള ഇയാള്‍ക്കെതിരേ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം. ഏത് വകുപ്പുകള്‍ ചുമത്തണമെന്ന് തീരുമാനിച്ചശേഷം അധികംവൈകാതെ കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ യഥാര്‍ഥ പേരും മറ്റുവിവരങ്ങളും വ്യക്തമല്ല.

 

Latest News