മമ്മൂട്ടി ദുബായിൽ, ഗോൾഡൻ വിസ സ്വീകരിക്കും

കൊച്ചി- ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിന് ശേഷം ഇതാദ്യമായി വിദേശ യാത്ര നടത്തി നടൻ മമ്മൂട്ടി. ദുബായിയിലേക്കാണ് മമ്മൂട്ടി യാത്ര തിരിച്ചത്. യു.എ.ഇ സർക്കാരിന്റെ ഗോൾഡൻ വിസ സ്വീകരിക്കാനാണ് യാത്ര. പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ എൻ.എം ബാദുഷയാണ് മമ്മൂട്ടിക്കൊപ്പമുള്ള ദുബായ് യാത്രയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. നിലവിൽ നിരവധി ചിത്രങ്ങളുടെ പണിപ്പുരയിലാണ് താരം. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവമാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. റതീന ഷർഷാദ് സംവിധാനം ചെയ്യുന്ന പുഴുവിലും മമ്മൂട്ടിയാണ് നായകൻ.
 

Latest News