സൗദി ലക്ഷ്യമിട്ട ഹൂത്തി ഡ്രോണ്‍ തകര്‍ത്തു

റിയാദ്- സൗദി അറേബ്യ ലക്ഷ്യമിട്ട് സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഹൂത്തികള്‍ അയച്ച ഡ്രോണ്‍ സൗദി വ്യോമ സേന തകര്‍ത്തു. ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ അയച്ച ആളില്ലാ വിമാനം യെമന്‍ ആകാശത്തുവെച്ച് തന്നെയാണ് തകര്‍ത്തത്.
സിവിലിയന്‍ കേന്ദ്രങ്ങളെ അക്രമികളില്‍നിന്ന് രക്ഷിക്കാന്‍ ജാഗ്രത തുടരുമെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികിയെ ഉദ്ധരിച്ച് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
സൗദിക്കുനേരെ ഹൂത്തികള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞയാഴ്ച മൂന്ന് ഡ്രോണ്‍ ആക്രമണ ശ്രമങ്ങളാണ് നടത്തിയത്.

 

Latest News