Sorry, you need to enable JavaScript to visit this website.

സെക്സ് റാക്കറ്റ് പ്രധാന പ്രതി സനീഷ് പിടിയിലായി

കൊച്ചി- എറണാകുളം സെക്സ് റാക്കറ്റ് പ്രധാന പ്രതി സനീഷ് പിടിയിലായി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് സനീഷിനെ കസ്റ്റഡിയിലെടുത്തത്. വിദേശത്തും റെയില്‍വേയിലും ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശി സനീഷ് വന്‍ ലൈംഗിക ചൂഷണമാണ് നടത്തിവന്നിരുന്നത്. 14 ഓളം സ്ത്രീകളുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി. തൊടുപുഴ സ്വദേശി സനീഷിന് കൂട്ട് നെയ്യാറ്റിന്‍കരയിലെ അഭിഭാഷകയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. മയക്കു മരുന്ന് അടക്കം നല്‍കിയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് പീഡനത്തിനിരയായ യുവതി പറഞ്ഞു. വിവാഹ മോചന കേസുമായി എത്തുന്ന സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശിയായ സനീഷിന്റെ അടുത്തെത്തിക്കുന്നത് നെയ്യാറ്റിന്‍കരയിലെ അഭിഭാഷകയാണ്. റെയില്‍വേയിലും, വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിക്കാമെന്നാണ് വാഗ്ദാനം.  തട്ടിപ്പെന്ന് ബോധ്യപ്പെട്ട് പണം തിരികെ ചോദിച്ചാല്‍ അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തും. മയക്കുമരുന്ന് അടക്കം നല്‍കിയാണ് ദൃശ്യങ്ങള്‍ സനീഷ് ചിത്രീകരിക്കുന്നതെന്ന് യുവതികള്‍ പറയുന്നു.

Latest News