ഇന്ത്യയില്‍ 36401 പേർക്ക് കൂടി കോവിഡ്, മരണം 530, രോഗമുക്തി 97.53 ശതമാനം

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 36,401 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 530 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,64,129 ആയി.  39,157 പേര്‍ പുതുതായി രോഗമുക്തി നേടി. കഴിഞ്ഞ മാർച്ചിനുശേഷം ഏറ്റവും കൂടിയ രോഗമുക്തി നിരക്കാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. 97.53 ശതമാനമാണ് രോഗമുക്തി നിരക്ക്.

Latest News