റിയാദ് എയര്‍പോര്‍ട്ടില്‍ കൊറോണ പരിശോധനാ കേന്ദ്രം

റിയാദ് - കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊറോണ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. 90 മിനിറ്റിനുള്ളില്‍ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കും. രണ്ടാം നമ്പര്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനലിലാണ് കൊറോണ പരിശോധനാ കേന്ദ്രം തുറന്നിരിക്കുന്നത്. ഇതിനു പുറമെ, കാറിലിരുന്ന് പരിശോധനക്ക് സാമ്പിള്‍ നല്‍കാന്‍ സാധിക്കുന്ന ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രം അഞ്ചാം നമ്പര്‍ ആഭ്യന്തര ടെര്‍മിനലിന്റെ പാര്‍ക്കിംഗിലും പ്രവര്‍ത്തിക്കുന്നുണ്ട്. 90 മിനിറ്റിനകം പരിശോധനാ ഫലം ലഭിക്കുന്ന എക്‌സ്പ്രസ് സേവനത്തിന് 350 റിയാലും മൂന്നു മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുന്ന സാധാരണ സേവനത്തിന് 250 റിയാലുമാണ് ഫീസ്. വാക്‌സിന്‍ സെന്റര്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും റിയാദ് എയര്‍പോര്‍ട്‌സ് അറിയിച്ചു.

 

Latest News