Sorry, you need to enable JavaScript to visit this website.

താലിബാനുമായുള്ള ചരിത്രപരമായ ബന്ധം തുടരുമെന്ന് വിദേശകാര്യ മന്ത്രി

ന്യൂദല്‍ഹി-താലിബാനുമായുള്ള ചരിത്രപരമായ ബന്ധം തുടരുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കലാണ് പ്രഥമ ലക്ഷ്യമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. അതിനിടെ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും താലിബാന്‍ നിര്‍ത്തി. ഇതുവരെ അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി ആയിരുന്നു ഇന്ത്യ. 2021-ല്‍ മാത്രം അഫ്ഗാനിലേക്കുള്ള കയറ്റുമതി ഏതാണ്ട് 835 ദശലക്ഷം ഡോളറിന്റേതായിരുന്നു. അഫ്ഗാന്‍ നടപടി ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്ട്ട് ഓര്ഗയനൈസേഷന്‍ (എഫ്.ഐ.ഇ.ഒ) സ്ഥിരീകരിച്ചു.

Latest News