Sorry, you need to enable JavaScript to visit this website.

മാസ്‌ക് എവിടെ എന്ന് ചോദിച്ചു, എ.എസ്.ഐക്ക് കിട്ടിയത് മുഖമടച്ച് അടി

കൊച്ചി- മാസ്‌ക് വെക്കണമെന്ന് നിര്‍ദേശിച്ചതിന് എ.എസ്.ഐയെ മര്‍ദിച്ച പാലക്കാട് സ്വദേശി സുഹൈല്‍  പിടിയിലായി.

വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നില്‍ക്കുമ്പോള്‍ മാസ്‌ക് വെക്കണമെന്ന് നിര്‍ദ്ദേശിച്ചതിനാണ് സുഹൈല്‍ എ.എസ്.ഐയെ മര്‍ദിച്ചത്. മര്‍ദ്ദനമേറ്റ മരട് എ.എസ്.ഐ. കെ.പി. സത്യനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

മാസ്‌ക് വെക്കാത്തതെന്താണ് എന്ന് ചോദിച്ച എ.എസ്.ഐക്ക് നേരെ പ്രതി സുഹൈല്‍ പ്രകോപനപരമായി അടുക്കുകയായിരുന്നു. എ.എസ്.ഐയുടെ മുഖത്തേറ്റ മര്‍ദനത്തില്‍ കണ്ണട ഒടിഞ്ഞ് കണ്ണില്‍ കയറി. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കൊച്ചിയില്‍ കൂളര്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു പ്രതി.

 

Latest News