Sorry, you need to enable JavaScript to visit this website.

പ്ലസ് വണ്‍ പരീക്ഷകളില്‍ മാറ്റമില്ല; മോഡല്‍ പരീക്ഷ ഓണ്‍ലൈനില്‍

തിരുവനന്തപുരം-സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ ആറുമുതല്‍ 16 വരെയാണ് ഒന്നാം വര്‍ഷ പരീക്ഷ. വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ പരീക്ഷ സെപ്റ്റംബര്‍ ഏഴിനാരംഭിച്ച് 16 ന് അവസാനിക്കും.
മോഡല്‍ പരീക്ഷ ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടക്കും. ഓണ്‍ലൈനായാണ് മോഡല്‍ പരീക്ഷകള്‍ നടത്തുക.
ഈ മാസം 24 മുതല്‍ അടുത്തമാസം മൂന്ന് വരെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാം. ട്രയല്‍ അലോട്ട്‌മെന്റ് അടുത്തമാസം ഏഴിനും ഒന്നാം അലോട്ട്‌മെന്റ് 13 നുമാണ്.

 

Latest News