Sorry, you need to enable JavaScript to visit this website.

കോളജ് ഗ്രൗണ്ടില്‍ അധ്യാപകന്‍ തീക്കൊളുത്തി മരിച്ചു

തിരുവനന്തപുരം- അധ്യാപകന്‍ കോളജ് ഗ്രൗണ്ടില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍. സുനില്‍ കുമാര്‍ എന്ന അധ്യാപകനാണ് മരിച്ചത്. തിരുവനന്തപുരം ലോ അക്കാദമി അധ്യാപകനാണ്. സുനില്‍ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെയും കോളേജിലെ പരിപാടികളില്‍ സജീവമായിരുന്നു സുനില്‍ കുമാറെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഉച്ചയോടെയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

സമീപത്തുനിന്ന് പെട്രോള്‍ കുപ്പി കണ്ടെടുത്തിട്ടുണ്ട്. കോളേജില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തീനാളങ്ങള്‍ കണ്ട് മറ്റുള്ളവരെ വിവരമറിയിച്ചത്. തിരുവനന്തപുരം വഴയില സ്വദേശിയായ സുനില്‍കുമാര്‍ പത്ത് വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ സുനില്‍കുമാര്‍ മരണത്തെ സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ഇട്ടിരുന്നതായും പറയുന്നുണ്ട്. ഇക്കാര്യങ്ങളടക്കം പോലീസ് അന്വേഷിച്ചുവരികയാണ്.

 

Latest News