അഫ്ഗാന്‍ സര്‍ക്കാര്‍ രൂപീകരണം: മുന്‍ പ്രസിഡന്റ് കര്‍സായി താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി

കാബൂള്‍- താലിബാന്‍ ഭരണ നിയന്ത്രണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി താലിബാനുമായി ചര്‍ച്ച നടത്തി. താലിബാനിലെ പ്രബല വിഭാഗമായ ഹഖ്ഖാനി ശൃംഖലയിലെ മുതിര്‍ന്ന നേതാവും കമാന്‍ഡറുമായ നേതാവുമായാണ് കര്‍സായി കൂടിക്കാഴ്ച നടത്തിയതന്നെ് താലിബാന്‍ വൃത്തങ്ങള്‍ പറഞ്ഞു. കര്‍സായിക്കൊപ്പം മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ സമാധാന ചര്‍ച്ചാ പ്രതിനിധി അബ്ദുല്ല അബ്ദുല്ലയുമുണ്ടായിരുന്നു. അതേസമയം ചര്‍ച്ചയുടെ കുടുതല്‍ വിശദാംശങ്ങള്‍ താലിബാന്‍ പുറത്തു വിട്ടിട്ടില്ല. താലിബാനിലെ പ്രബലരായ വിഭാഗമാണ് നിരവധി കൊടുംഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹഖ്ഖാനി ശൃംഖല. അഫ്ഗാനിലെ പാക്കിസ്ഥാന്‍ അതിര്‍ത്തി മേഖലയാണ് ഇവരുടെ ശക്തി കേന്ദ്രം. സമീപ കാലത്ത് അഫ്ഗാനില്‍ ഉണ്ടായ വലിയ ഭീകരാക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ ഇവരാണ്.

Latest News