മുവാറ്റുപുഴ- വിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
മേയിലായിരുന്നു ഇയാളുടെ വിവാഹ നിശ്ചയം. പിറ്റേന്ന് മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ യുവതിയുടെ വീട്ടിലെത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി പ്രതിരോധിച്ചതോടെ പിന്മാറി.
യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞമാസം 30ന് യുവാവ് 50000 രൂപ വാങ്ങിയതായും സ്ത്രീധനമായി 150 പവന്‍ സ്വര്‍ണവും കാറും ആവശ്യപ്പെട്ടതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനശ്രമം, സ്ത്രീധന നിരോധ നിയമം എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.