ഹൈദരാബാദ്- പ്രായപൂര്‍ത്തിയാകാത്ത ഇരട്ട പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടികളുടെ അമ്മയടക്കം അഞ്ച് പേര്‍ക്ക് ജീവപര്യന്തം തടവ്. ഹൈദരാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പല പങ്കാളികളുള്ള സ്ത്രീ മക്കളെ ചൂഷണം ചെയ്യുന്നതിന് അനുവദിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. 2016 ല്‍ ഒമ്പത് വയസ്സായിരുന്ന പെണ്‍കുട്ടികളെ പ്രതികള്‍ മാസങ്ങളോളം പീഡിപ്പിച്ചിരുന്നതായും പോലീസ് വെളിപ്പെടുത്തി.