തൊടുപുഴയില്‍ മധ്യവയസ്കന്‍ കൊല്ലപ്പെട്ട നിലയില്‍

തൊടുപുഴ- നഗരത്തില്‍ കുട്ടപ്പാസ് ഹോട്ടലിന് സമീപം മധ്യവയസ്‌കനെ      കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇടവെട്ടി ചെരിഞ്ചോട്ടില്‍ ജബ്ബാറിനെയാണ് (61)  റോഡരികിലെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ട്. തിങ്കളാഴ്ച രാത്രി സമീപത്തെ ലോഡ്ജില്‍ വാക്കേറ്റം നടന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് തൊടുപുഴ ഡി.വൈ.എസ്.പി കെ.സദന്‍ പറഞ്ഞു  .

സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജിലുണ്ടായിരുന്നവരെ ചോദ്യം ചെയ്ത് വിട്ടയച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഭാര്യ: ലൈല. മക്കള്‍: നവാസ് , അനുപ്

Latest News