പെഗാസസ് വിഷയത്തില്‍ കേന്ദ്രത്തിനു നോട്ടീസ്, ദേശസുരക്ഷ വെളിപ്പെടുത്തേണ്ട

ന്യൂദല്‍ഹി- പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നേട്ടീസ്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്രം ഉന്നയിച്ച് എതിര്‍പ്പിനു മറുപടിയായി കോടതി വ്യക്തമാക്കി.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന്  കേസില്‍ കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
വ്യക്തികളുടെ നിരീക്ഷണത്തിന് പെഗാസസ് ഉപയോഗിച്ചുവെന്നും സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് നല്‍കി. 10 ദിവസത്തിനകം കേന്ദ്രം മറുപടി നല്‍കണം.
ദേശീയ സുരക്ഷയുമായി ബന്ധമുളളതിനാല്‍ എല്ലാകാര്യങ്ങളും വ്യക്തമാക്കാന്‍ കഴിയില്ലെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ഇത് എല്ലാ രാജ്യങ്ങളും വാങ്ങുന്ന സോഫ്റ്റ്‌വെയറാണെന്നും ഹരജിക്കാര്‍ക്ക് അത് കേന്ദ്രം ഉപയോഗിച്ചോ എന്നാണ് അറിയേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കി. ഇത് പുറത്തറിയിച്ചാല്‍ തീവ്രവാദികള്‍ക്ക് മതിയായ പ്രതിരോധം സ്വീകരിക്കാനാകുമെന്നും കേന്ദ്രം ബോധിപ്പിച്ചു.
ദേശീയ സുരക്ഷയിലോ പ്രതിരോധ കാര്യത്തിലോ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പെഗാസസ് വിഷയം വിദഗ്ദ്ധ സമിതിയിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും പൊതുസമൂഹത്തിലല്ലെന്നും തുഷാര്‍ മേത്ത വാദിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുളള ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

 

 

Latest News