സെപ്തംബര്‍ 30 വരെ ഇഖാമയും റീ എന്‍ട്രിയും പുതുക്കി നല്‍കല്‍: നടപടികള്‍ തുടങ്ങിയെന്ന് ജവാസാത്ത്

റിയാദ്- വിദേശത്തുള്ളവരുടെ ഇഖാമയും റീ എന്‍ട്രിയും സെപ്തംബര്‍ 30 വരെ നീട്ടി നല്‍കുന്ന പ്രക്രിയക്ക് തുടക്കം കുറിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ സൗദി പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും സെപ്തംബര്‍ 30 വരെ നീട്ടി നല്‍കണമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരമുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ഇതിനായി ആരും ജവാസാത്ത് ഓഫീസുകളെ സമീപിക്കേണ്ടതില്ലെന്നും നാഷണല്‍ ഇന്‍ഫര്‍മേഷന്‍  സെന്ററുമായി സഹകരിച്ച് ഓട്ടോമാറ്റിക് ആയി പുതുക്കുമെന്നും ജവാസാത്ത് അറിയിച്ചു.
യാത്രാവിലക്കുള്ള രാജ്യങ്ങളിലുള്ള പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും മറ്റുള്ളവരുടെ സന്ദര്‍ശക വിസയും ഓഗസ്റ്റ് 30 വരെ ദീര്‍ഘിപ്പിച്ചു നല്‍കാനാണ് നേരത്തെ രാജാവ് നിര്‍ദേശം നല്‍കിയിരുന്നത്.

Latest News