തിരുവനന്തപുരം- ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരം പാറശാല ചൂരക്കുഴി മേക്കുംകര പുത്തന്‍ വീട്ടില്‍ ഷാജിയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. വീടിനു പിന്നിലെ ഹൂക്കില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. കേസില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
ഇക്കഴിഞ്ഞ ഏപ്രില്‍ 15നായിരുന്നു ഷാജി ഭാര്യ മീനയെ വെട്ടിക്കൊന്നത്. സ്ഥിരം മദ്യപാനിയായ ഷാജി മദ്യം വാങ്ങാനായി ഭാര്യയോട് പണം ചോദിച്ചു. എന്നാല്‍ നല്‍കാന്‍ തയാറായില്ല. ഇതില്‍ പ്രകോപിതനായാണ് അരുംകൊല നടത്തിയത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണ്. അവരിപ്പോള്‍ മീനയുടെ അമ്മക്കൊപ്പമാണ് താമസം.






