Sorry, you need to enable JavaScript to visit this website.

ഐ.എസ് തടവുകാരെ താലിബാൻ വിട്ടയച്ചു, മലയാളികളുണ്ടെന്ന് ഇന്റലിജൻസ്

കാബൂൾ- അഫ്ഗാന്റെ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യത്തെ വിവിധ ജയിലുകളിൽ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാൻ മോചിപ്പിച്ചു. ഐ.എസ്, അൽഖായിദ തീവ്രവാദികളാണ് ഭൂരിഭാഗവും. ഐ.എസ്സിൽ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഈ കൂട്ടത്തിൽ ഉണ്ടെന്നാണ് വിവരം. കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്.

കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ പോയി അവിടെ സൈന്യത്തിന്റെ പിടിയിലാകുകയും ജയിലിലടക്കുകയും ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളും മോചിതരായവരിൽ പെടും. 21 പേരാണ് ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ പോയത്.
 

Latest News