Sorry, you need to enable JavaScript to visit this website.

സോളാർ കേസിൽ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു

കൊച്ചി- സോളാർ കേസിൽ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി അനിൽ കുമാർ, എ.പി അബ്ദുളളകുട്ടി എന്നിവർക്കെതിരെ എഫ്.ഐ.ആർ നൽകി. സ്ത്രീ പീഡനം, സാമ്പത്തിക ചൂഷണം എന്നീ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. അടുത്ത ദിവസം പരാതിക്കാരിയുടെ മൊഴിയെടുക്കും.
 

Latest News