ഇന്ധനവില കുറക്കാന്‍ കഴിയാത്തതിനു മന്‍മോഹനെ പഴിച്ച് നിര്‍മല സീതാരാമന്‍; വാദം തള്ളി കോണ്‍ഗ്രസ്

ന്യൂദല്‍ഹി- ജനങ്ങള്‍ക്ക് എണ്ണവില വര്‍ധനവില്‍നിന്ന് ആശ്വാസം നല്‍കാന്‍ കഴിയിയാത്തതിന് കാരണം എണ്ണ കടപ്പത്രമാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം കോണ്‍ഗ്രസ് തളളി. മേയ് മുതല്‍ ജൂണ്‍ വരെയുള്ള ആറ് ആഴ്ച കാലയളവില്‍ മാത്രം ഇന്ധനവില ലിറ്ററിന് ഏഴ് രൂപ വര്‍ദ്ധിപ്പിച്ചതായി പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ദല്‍ഹി ചാപ്റ്റര്‍ പ്രസിഡന്റ് അമിതാഭ് ദുബെ പറഞ്ഞു.

യു.പി.എ സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കിയ എണ്ണ കടപ്പത്രം സര്‍ക്കാരിന് വലിയ ബാധ്യത വരുത്തിയതിനാലാണ് ഇന്ധന വില കുറയ്ക്കാന്‍ സാധിക്കാത്തതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രസ്താവിച്ചിരുന്നു. എണ്ണ കടപ്പത്രത്തിന്റെ വില വഹിക്കേണ്ടി വന്നില്ലെങ്കില്‍ ഉയര്‍ന്ന എണ്ണ വിലയില്‍ നിന്ന് സര്‍ക്കാര്‍ എളുപ്പത്തില്‍ ആശ്വാസം നല്‍കുമായിരുന്നു.  ഇന്ധനത്തിന്റെ എക്‌സൈസ് നികുതി കുറക്കാന്‍ സാധിക്കുമായിരുന്നുവെന്നും മന്ത്രി അവകാശപ്പെട്ടു.  നിര്‍മലാ

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിം?ഗിന്റെ നേതൃത്വത്തിലുളള യു.പി.എ സര്‍ക്കാര്‍ 1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപ്പത്രം ഇറക്കിയാണ് ഇന്ധന വില കുറച്ചത്. യു.പി.എ സര്‍ക്കാരിന്റെ തന്ത്രം പിന്തുടരാനാവില്ല. ഓയില്‍ ബോണ്ടുകള്‍ ഏറ്റെടുത്തിരുന്നില്ലെങ്കില്‍, പെട്രോളിയം വിലയില്‍ നിന്ന് ആശ്വാസം നല്‍കുമായിരുന്നുവെന്നും എന്തുകൊണ്ടാണ് ഇപ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കാനാകാത്തതെന്ന് വിശദീകരിച്ചു കൊണ്ട് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഒപ്പം എക്‌സൈസ് നികുതി കുറക്കില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു.

 

 

Latest News