Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി  സ്വന്തമാക്കാൻ അറാംകൊക്ക് നീക്കം

റിയാദ്- ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിയായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസുമായി ചേർന്ന് പങ്കാളിത്ത പദ്ധതി ആരംഭിക്കാൻ സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊക്ക് നീക്കം. ഇക്കാര്യത്തിൽ ഇരു കമ്പനികളും തമ്മിൽ നടത്തുന്ന ചർച്ചകൾ ഏറെ മുന്നോട്ടുപോയതായി അമേരിക്കൻ വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. 25,000 കോടി ഡോളറിന്റെ ഇടപാടാണിത്. ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപന്നങ്ങളാക്കി മാറ്റുന്ന മേഖലയിൽ റിലയൻസ് ഇൻഡസ്ട്രീസ് യൂനിറ്റിൽ 20 ശതമാനം ഓഹരികൾ സ്വന്തമാക്കാനാണ് സൗദി അറാംകൊ ശ്രമിക്കുന്നത്. 
ഇക്കാര്യത്തിൽ ഇരു കമ്പനികളും ആഴ്ചകൾക്കുള്ളിൽ ധാരണയിലെത്താൻ സാധ്യതയുണ്ടെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസിൽ ബില്യൺ കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്താനുള്ള സൗദി അറാംകൊ നീക്കത്തെ കുറിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി മൂല്യം രണ്ടു ശതമാനത്തിലേറെ ഉയർന്ന് ഓഹരിയൊന്നിന്റെ വില 2,197 രൂപയായി. 
കടങ്ങൾ കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, സൗദി അറാംകൊയുമായി ഇടപാട് നടത്താനുള്ള നീക്കം ലോകത്തെ ഏറ്റവും വലിയ റിഫൈനറി കോംപ്ലക്‌സ് പ്രവർത്തിപ്പിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. എന്നാൽ ക്രൂഡ് ഓയിൽ പെട്രോകെമിക്കൽ ഉൽപന്നങ്ങളാക്കി മാറ്റുന്ന പദ്ധതിയിലെ 20 ശതമാനം ഓഹരികൾ സൗദി അറാംകൊക്ക് വിൽക്കാനുള്ള പദ്ധതി നീട്ടിവെച്ചതായി കഴിഞ്ഞ വർഷം ജൂലൈയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി അറിയിച്ചു. ഊർജ വിപണിയിലെ അപ്രതീക്ഷിത സാഹചര്യങ്ങളും കോവിഡ്-19 ന്റെ സാഹചര്യവും കാരണം, യഥാർഥ ഷെഡ്യൂൾ അനുസരിച്ച് സൗദി അറാംകൊയുമായുള്ള ഇടപാടിൽ പുരോഗതി കൈവരിക്കാനായില്ലെന്ന് ഇടപാട് നീട്ടിവെക്കനുള്ള കാരണത്തെ കുറിച്ച് മുകേഷ് അംബാനി പറഞ്ഞു. 
ഈ വർഷം സൗദി അറാംകൊയുമായുള്ള പങ്കാളിത്തം ഔപചാരികമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇക്കഴിഞ്ഞ ജൂണിൽ റിലയൻസ് അറിയിച്ചിരുന്നു. സൗദി അറാംകൊ ഡയറക്ടർ ബോർഡ് ചെയർമാൻ യാസിർ അൽറുമയ്യാൻ സ്വതന്ത്ര ഡയറക്ടർ എന്നോണം റിലയൻസ് ഡയറക്ടർ ബോർഡിൽ ചേർന്നതായും കമ്പനി അറിയിച്ചു. അൽറുമയ്യാൻ ഞങ്ങളുടെ ഡയറക്ടർ ബോർഡിൽ ചേരുന്നത് റിലയൻസ് ഒരു അന്താരാഷ്ട്ര കമ്പനിയായി മാറുന്നതിന്റെ തുടക്കമാണെന്ന് ഓഹരിയുടമകളോട് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. അറാംകൊയുമായുള്ള പങ്കാളിത്തം ത്വരിതഗതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നു. റിലയൻസ് യൂനിറ്റുകളിൽ ഒന്നിന്റെ ഓഹരികൾ അറാംകൊ വാങ്ങുന്ന ഇടപാട് ഈ വർഷം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ പറഞ്ഞു. 


 

Latest News