കോഴിക്കോട്- യുവ നേതാക്കള്‍ക്കെതിരെ വനിതാ കമീഷനില്‍ പരാതി നല്‍കിയ ഹരിത നേതാക്കള്‍ക്ക് മുസ്ലിം ലീഗിന്റെ അന്ത്യശാസനം. നാളെ പത്തുമണിക്കു മുമ്പായി പരാതി പിന്‍വലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.
പരാതി പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ച നടത്തൂ എന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിരിക്കുകയാണ്. യുവ വനിതാ നേതാക്കളുമായി നേരത്തെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
വനിതാ കമീഷന് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് കമീഷന്‍ അംഗം ഷാഹിദ കമാല്‍ അറിയിച്ചിരുന്നു. പോലീസും നടപടിയെടുക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. വനിതാനേതാക്കളെക്കുറിച്ച് അശ്ലീലം കലര്‍ന്ന രീതിയില്‍ സംസാരിച്ചുവെന്നാണ് പരാതി.






