അഫ്ഗാനില്‍ പരാജയം, പ്രസിഡന്റ് ബൈഡന്‍ രാജിവെക്കണമെന്ന് ട്രംപ്

വാഷിങ്ടന്‍- അഫ്ഗാനിസ്ഥാനില്‍ മിന്നല്‍ യുദ്ധത്തിലൂടെ താലിബാന് അധികാരം പിടിച്ചെടുക്കാന്‍ സാഹചര്യമൊരുക്കി യുഎസ് സേനയെ പിന്‍വലിച്ച പ്രസിഡന്റ് ജോ ബൈഡന്‍ രാജിവെക്കണമെന്ന് മുന്‍ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ്. ജോ ബൈഡന്‍ നാണംകെട്ട് രാജിവെക്കാന്‍ സമയമായെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നതും ആഭ്യന്തര കുടിയേറ്റവും സാമ്പത്തിക നയവും രാജ്യത്തെ താറുമാറാക്കിയിരിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. 

താലിബാനെ തുരത്താന്‍ അഫ്ഗാനിലെത്തിയ യുഎസ് സേന 20 വര്‍ഷത്തിനു ശേഷം പൂര്‍ണമായും പിന്‍വാങ്ങിയതോടെ മിന്നല്‍ യുദ്ധം നടത്തി താലിബാന്‍ വീണ്ടും അഫ്ഗാന്റെ അധികാരം പിടിച്ചെടുത്തിരിക്കുകയാണ്.
 

Latest News