Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെഗാസസ്; അന്വേഷണത്തിന് വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം

ന്യൂദൽഹി- പെഗാസസ് ഫോൺ ചോർത്തൽ അന്വേഷിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇലക്ട്രോണിക്‌സ്, ഐ.ടി മന്ത്രാലയം അഡീഷനൽ സെക്രട്ടറിയാണ് സത്യവാങ്മൂലം നൽകിയത്. ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണെന്നും പെഗാസസ് ചാര സോഫ്റ്റ്‌വെയറുമായി സർക്കാരിനു ബന്ധമില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പെഗാസസ് വിഷയത്തിൽ പ്രതിപക്ഷ നേതാക്കളും മുതിർന്ന മാധ്യമപ്രവർത്തകരും ഉൾപ്പെടെയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
 

Latest News