Sorry, you need to enable JavaScript to visit this website.

കാബൂൾ കൊട്ടാരത്തിൽ താലിബാൻ കൊടി നാട്ടി

കാബൂൾ- അഫ്ഗാനിസ്ഥാൻ പൂർണമായി താലിബാൻ കീഴടക്കി. കാബൂൾ കൊട്ടാരത്തിൽ നിന്ന് അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേർന്ന പതാക നീക്കം ചെയ്തു, പകരം താലാബാന്റെ കൊടി നാട്ടി. കാബൂൾ കൊട്ടാരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അൽ ജസീറ പുറത്ത് വിട്ടു. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പേര് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്നായിരിക്കും എന്നാണ് താലിബാന്റെ പ്രഖ്യാപനം. പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചടക്കിയതിന് പിന്നാലെയാണ് താലിബാൻ നേതാക്കൾ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ പ്രവേശിച്ചത്. കൊട്ടാരത്തിലെ അഫ്ഗാൻ കൊടി നീക്കി താലിബാൻ അവരുടെ കൊടി നാട്ടുകയായിരുന്നു. അഫ്ഗാന്റെ പേര് 'ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്നാക്കി ഉടൻ പ്രഖ്യാപിക്കുമെന്നു താലിബാൻ അറിയിച്ചു. താൽക്കാലികമായി രൂപീകരിച്ച മൂന്നംഗ സമിതിക്ക് ഭരണച്ചുമതല നൽകിയതായാണ് സൂചന. മുൻ പ്രസിഡന്റ് ഹാമിദ് കർസായിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്.
 

Latest News