Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട; നാല് പേര്‍ പിടിയില്‍

കോഴിക്കോട്- കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണ വേട്ട. നാല് പേരില്‍ നിന്നായി അഞ്ചേമുക്കാല്‍ കിലോഗ്രാം സ്വര്‍ണം ആണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് ജി 9456 വിമാനത്തില്‍ വന്ന മലപ്പുറം സ്വദേശി 3.36 കിലോ സ്വര്‍ണ മിശ്രിതം ആണ് ഒളിച്ച് കടത്താന്‍ ശ്രമിച്ചത്. ശരീരത്തില്‍ പലഭാഗങ്ങളിലായി ഒളിപ്പിച്ചും കാലില്‍ സോക്‌സിന് മുകളില്‍ കെട്ടി വച്ചും ആണ് ഇയാള്‍  സ്വര്‍ണ മിശ്രിതം കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്നും ഇതേ വിമാനത്തില്‍ വന്ന കോഴിക്കോട് സ്വദേശി 501 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കടത്താന്‍ ശ്രമിച്ചത്. ശരീരത്തിന് ഉള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. കണ്ണൂരില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരപ്രകാരം ആണ് ഇയാളെ പിടികൂടിയത്. ഷാര്‍ജയില്‍ നിന്നുള്ള ഐ എക്‌സ് 354 വിമാനത്തില്‍ വന്ന കാസര്‍കോട് സ്വദേശി 1069 ഗ്രാം സ്വര്‍ണ മിശ്രിതം ആണ് ശരീരത്തിന് ഉള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഇതേ വിമാനത്തില്‍ വന്ന മലപ്പുറം കരേക്കോട് സ്വദേശി 854 ഗ്രാം സ്വര്‍ണ മിശ്രിതം കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് പുറത്ത് കടത്താന്‍ ശ്രമിച്ചു. ഇയാളും സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് ആണ് കൊണ്ട് വന്നത്. മൂന്ന് കേസുകള്‍  ഡി ആര്‍ ഐ നല്‍കിയ വിവരപ്രകാരമാണ് പിടികൂടിയത് എന്ന് എയര്‍പോര്‍ട്ട് ഇന്‍ന്റലിജന്‍സ് അധികൃതര്‍ അറിയിച്ചു. രണ്ട് കോടി നാല്‍പത് ലക്ഷം രൂപയാണ് ആണ് പിടിച്ചെടുത്ത സ്വര്‍ണത്തിന് വില മതിക്കുന്നത്.
 

Latest News