തിരുവില്വാമലയിൽ തുണിക്കടയിൽ തീപിടുത്തം; ഓണത്തിനെത്തിച്ച ലക്ഷങ്ങളുടെ തുണികൾ കത്തിനശിച്ചു 

തൃശൂർ-തിരുവില്വാമലയിൽ തുണിക്കടയിൽ തീപിടുത്തം; ഓണത്തിനെത്തിച്ച ലക്ഷങ്ങളുടെ തുണികൾ കത്തിനശിച്ചു 
തിരുവില്വാമല ടൗണിലെ കൊച്ചുപറക്കോട്ട് കാവ് റോഡിനോട് ചേർന്നുള്ള മേഹരാജ് എന്ന കടയിലാണ് ഞായറാഴ്ച രാത്രി 10 മണിയോടെ തീപിടുത്തമുണ്ടായത്. പത്തിരിപ്പാല സ്വദേശിയുടേതാണ് കട. ഉടമ കട അടച്ച് പോയശേഷം ഏതാണ്ട് അര മണിക്കൂറിനുള്ളിൽ പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ ടൗണിലെ കുടിവെള്ള വിതരണ വണ്ടിയെത്തിച്ച് വെള്ളം പമ്പ് ചെയ്ത് തീയണക്കാനുള്ള ശ്രമമുണ്ടായി. പിന്നീട് ആലത്തുരിൽ നിന്ന് ഫയർഫോഴ്‌സെത്തി രാത്രി പതിനൊന്നരയോടെ  മണിയോടെ തീയണച്ചു. രണ്ടുനിലകളിലായുള്ള കട പൂർണമായും തീവിഴുങ്ങി. ഓണത്തിനെത്തിച്ച ലക്ഷങ്ങളുടെ തുണികൾ കത്തിനശിച്ചു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
 

Latest News