ജിസാൻ- കഴിഞ്ഞ ജൂലൈ 30 ന് ജിസാനിലെ അബൂ അരീഷിൽ ഉറക്കത്തിനിടെ മരിച്ച മൂന്നിയൂർ ആലിൻചുവട് തച്ചറക്കൽ ജാഫറിന്റെ മൃതദേഹം അബൂ അരീഷിലെ മൊബൈൽ മാർക്കറ്റിനു പിൻവശത്തുള്ള മഖ്ബറയിൽ മറവ് ചെയ്തു.
ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി സോഷ്യൽ വെൽഫെയർ അംഗവും ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷററുമായ ഖാലിദ് പട്‌ല, ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ മുഹമ്മദ് കുട്ടി, ഇബ്രാഹിം അമ്പാഴ പുള്ളിയിൽ എന്നവരാണ് നിയമ നടപടികൾ പൂർത്തിയാക്കിയത്. അബു ആരീഷ് ജനറൽ ആശുപത്രിയിൽ നിന്ന് ഖാലിദ് പട്‌ലയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. സെയ്തലവി കൊണ്ടോട്ടി, മുജീബ് വേങ്ങര, അബ്ദു ല്ലത്തീഫ് ഉള്ളണം, അക്ബർ പറപ്പൂർ എന്നവരാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള ഖബറടക്കത്തിന് നേതൃത്വം നൽകിയത്.
പ്രാർത്ഥനക്ക് നാസർ ഫൈസി, റഷീദ് മുസ്ല്യാർ എന്നിവർ നിർവഹിച്ചു. നാല് വർഷമായി നാട്ടിൽ പോകാൻ കഴിയാത്ത ജാഫർ തന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ പോകാൻ ഒരുങ്ങി നിൽക്കെയാണ് അന്ത്യം സംഭവിച്ചത്.