ദേശീയ പതാക തലകീഴായി ഉയർത്തിയ കെ.സുരേന്ദ്രനെതിരെ കേസ്

തിരുവനന്തപുരം- ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്  കെ. സുരേന്ദ്രനെതിരെ കേസ്. സി.പി.എം പാളയം ഏരിയാ കമ്മിറ്റി അംഗം ആർ. പ്രദീപിന്റെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ചടങ്ങില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന മറ്റു ചിലർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം പരാതിയിൽ തുടർ നടപടി സ്വീകരിക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു. ബി.ജെ.പി കാര്യാലയത്തിലാണ് സുരേന്ദ്രൻ ദേശീയ പതാക തലതിരിച്ച് ഉയർത്തിയത്. പതാക പകുതി ഉയർത്തിയപ്പോഴാണ് തലകീഴായത് മനസിലായത്. അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ പതാക താഴെയിറക്കി പിന്നീട് നേരെ ഉയർത്തുകയായിരുന്നു.

Latest News