ലൈംഗികത്തൊഴിലാളിയെന്ന പേരില്‍ വീട്ടമ്മയുടെ നമ്പര്‍ പ്രചരിപ്പിച്ചവര്‍ പിടിയില്‍

കോട്ടയം- ലൈംഗികത്തൊഴിലാളി എന്ന പേരില്‍ ചങ്ങനാശ്ശേരി സ്വദേശിയായ യുവതിയുടെ നമ്പര്‍ പ്രചരിപ്പിക്കപ്പെട്ട സംഭവത്തില്‍  അഞ്ചുപേര്‍ അറസ്റ്റിലായി. ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്‌തെന്ന വീട്ടമ്മയുടെ പരാതിയില്‍  മുഖ്യമന്ത്രിയുടെ ഇടപെടലിനു പിന്നാലെയാണ് നടപടി.
കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിന്‍, കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

ചങ്ങനാശ്ശേരി ഡിവൈ.എസ്.പി കോട്ടയം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി, ചങ്ങനാശ്ശേരി, വാകത്താനം സി.ഐമാര്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ദിവസവും ഇരുന്നൂറിലധികം കോളുകളാണ് ഇവര്‍ക്ക് വന്നുകൊണ്ടിരുന്നത്. എട്ടുമാസം മുമ്പ് സംഭവം പോലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല.

 

Latest News