ഒരു ദിവസം രണ്ട് ഡോസ് വാക്‌സിന്‍; യുവതി നിരീക്ഷണത്തില്‍

തിരുവനന്തപുരം- യുവതിക്ക് ഒരു ദിവസം തന്നെ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയതായി പരാതി. മലയിന്‍കീഴ് മണിയറവിള താലൂക്ക് ആശുപത്രിയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച  ശ്രീലക്ഷമി (25)യാണ് പരാതി നല്‍കിയത്. യുവതി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് പി.കെ ഷീജ അറിയിച്ചു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും വാക്‌സിന്‍ എടുത്തില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും വാക്‌സിന്‍ നല്‍കിയതെന്നും അവര്‍ പറഞ്ഞു.

 

Latest News