ശീലമില്ലാത്ത കാര്യങ്ങളല്ലേ; ബിജെപിയേയും ഇടതുപാര്‍ട്ടികളേയും പരിഹസിച്ച് ടി.സിദ്ദിഖ്

കണ്ണൂര്‍- സ്വാതന്ത്ര്യദിനാഘോഷത്തിനിടെ  ബിജെപിക്കും ഇടതു പാര്‍ട്ടികള്‍ക്കും സംഭവിച്ച അബദ്ധത്തെ പരിഹസിച്ച് ടി. സിദ്ദിഖ് എംഎല്‍എ.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തലതിരിച്ച് പതാക ഉയര്‍ത്താന്‍ തുടങ്ങിയതും സിപിഐ സംസ്ഥാന സെക്രട്ടറി ദേശീയ ഗാനത്തിന്റെ വരിയിലെ വാക്കുകള്‍ തെറ്റിച്ച് ചൊല്ലിയതും സിപിഎം സ്വന്തം പതാക ഉയര്‍ത്തികെട്ടി ദേശീയപതാക അതിന് താഴെ കെട്ടിയതുമാണ് ടി. സിദ്ദിഖ് ഫേസ്ബുക്കില്‍ വിഷയമാക്കിയത്. ശീലമില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇങ്ങനെയൊക്കെയല്ലേ ഉണ്ടാകൂവെന്നും ടി.സിദ്ദിഖ് പറഞ്ഞു.

ഫേസ് ബുക്ക് പോസ്റ്റ്

ബിജെപിയുടെ പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പതാക തല തിരിച്ച് കെട്ടുന്നു.
'ഉച്ഛല ജലധിക ജിംഗാ' ; ദേശീയ ഗാനം തോന്നിയ പോലെ പാടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
CPIM സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പാര്‍ട്ടി പതാകയെ ഉയര്‍ത്തി കെട്ടി
ദേശീയ പതാക അതിനു താഴെയായി ഉയര്‍ത്തുന്നു.
കോണ്‍ഗ്രസുകാര്‍ പോരാടി നേടിയ, നില നിര്‍ത്തിയ സ്വാതന്ത്ര്യം 75 വര്‍ഷത്തിന് ശേഷം പെട്ടെന്ന് ആളായി രാജ്യസ്‌നേഹം തെളിയിക്കാന്‍ ഇറങ്ങിയാതാണു. അറിയാത്ത, ശീലമില്ലാത്ത ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇങ്ങനെയൊക്കെയല്ലേ ഉണ്ടാകൂ...

 

Latest News