തിരുവനന്തപുരം- സ്വാതന്ത്ര്യദിനത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തിയത് തലകീഴായി. പകുതിയെത്തിപ്പോള്‍ തെറ്റ് മനസ്സിലായതോടെ തിരികെയിറക്കി വീണ്ടും ഉയര്‍ത്തി. സംഭവം എന്തായാലും വിവാദമായി.
75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തിയപ്പോഴാണ് അബദ്ധം സംഭവിച്ചത്. പതാക ഉയര്‍ത്തി തുടങ്ങിയത് തലകീഴായിട്ടായിരുന്നു. എന്നാല്‍ മുഴുവനായും ഉയര്‍ത്തുന്നതിന് മുമ്പെ അബദ്ധം മനസ്സിലാക്കി പതാക തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തി.
കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചങ്ങില്‍ പങ്കെടുത്തിരുന്നു.






