ദമാം കിംഗ് ഖാലിദ് റോഡ് അടിപ്പാത അടച്ചു

ദമാം - കിഴക്കന്‍ പ്രവിശ്യയില്‍ കിംഗ് ഖാലിദ് റോഡിലെ അടിപ്പാത (അല്‍റാശിദ് അടിപ്പാത) ഒരാഴ്ചത്തേക്ക് അടച്ചതായി അശ്ശര്‍ഖിയ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഈ മാസം 20 വരെയാണ് അടിപ്പാത അടച്ചിടുക. ഇക്കാലയളവില്‍ എല്ലാവരും ബദല്‍ റോഡുകള്‍ ഉപയോഗപ്പെടുത്തണം. കിംഗ് ഖാലിദ് റോഡും കിംഗ് സല്‍മാന്‍ റോഡും സന്ധിക്കുന്ന ഇന്റര്‍സെക്ഷനില്‍ ദമാം ദിശയിലുള്ള അടിപ്പാതയില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ വേണ്ടിയാണ് അടിപ്പാത ഒരാഴ്ചത്തേക്ക് അടച്ചതെന്നും അശ്ശര്‍ഖിയ ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

 

Latest News