റിയാദ് - മയക്കുമരുന്ന് ശേഖരവുമായി നാലു വിദേശികളെ ജിദ്ദയില്‍നിന്ന് അറസ്റ്റ് ചെയ്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍നജീദി അറിയിച്ചു. നുഴഞ്ഞുകയറ്റക്കാരായ നാലു പാക്കിസ്ഥാനികളാണ് അറസ്റ്റിലായത്. ലഹരി ഗുളിക നിര്‍മാണത്തിന് ഉപയോഗിക്കുന്ന 4.6 കിലോ പൗഡര്‍ പ്രതികളുടെ പക്കല്‍ കണ്ടെത്തി. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മേജര്‍ മുഹമ്മദ് അല്‍നജീദി പറഞ്ഞു.