കുട്ടികളുമായി വീടുവിട്ട യുവതിയെക്കുറിച്ചു നാലു ദിവസം കഴിഞ്ഞിട്ടും വിവരമില്ല

മാനന്തവാടി-ആറും നാലും വയസ്സുള്ള  കുട്ടികളോടൊപ്പം വീടുവിട്ട യുവതിയെക്കുറിച്ചു നാലു ദിവസം കഴിഞ്ഞിട്ടും  വിവരമില്ല.  തരുവണ കണിയാങ്കണ്ടി മെഹ്‌റൂഫിന്റെ ഭാര്യ സൈഫുന്നിസയെയും(25) കുട്ടികളെയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്. യുവതിയുടെ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. പിതാവ് ചക്കര അബൂബക്കറിന്റെ പരാതിയില്‍ വെള്ളമുണ്ട പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരികയാണ്.

 

Latest News