രണ്ടര മാസത്തിനിടെ ഒരു കുടുംബത്തില്‍ മൂന്നു കോവിഡ് മരണം

ഒറ്റപ്പാലം- കോവിഡ് ബാധിച്ച് രണ്ടര മാസത്തിനുള്ളില്‍ ഒരു കുടുംബത്തിലെ മൂന്നംഗങ്ങള്‍ മരിച്ചു. പിലാത്തറ ചെറിയംപുറം ഹംസയുടെ (റേഷന്‍ കട ഹംസ-75) കുടുംബത്തിലാണ് മൂന്നു പേരുടെ ജീവന്‍ മഹാമാരി കവര്‍ന്നത്. കുടുംബനാഥനായ ഹംസ കോവിഡാനന്തര അസുഖങ്ങള്‍ക്കുള്ള ചികില്‍സക്കിടെ വെള്ളിയാഴ്ച മരിച്ചു.  അദ്ദേഹത്തിന്റെ ഭാര്യ ആയിഷ ഇക്കഴിഞ്ഞ മെയ്31ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ജൂണ്‍ പത്തിന് മകന്‍ അബ്ദുള്‍നാസറും രോഗബാധിതനായി മരിച്ചു. ദീര്‍ഘകാലമായി റേഷന്‍വ്യാപാരിയാണ് ഹംസ. മറ്റ് മക്കള്‍- മുഹമ്മദ് ഷെരീഫ്, ബുഷറ, ഷാജിറ, പരേതനായ മുഹമ്മദാലി. മരുമക്കള്‍- ഖൈറുന്നീസ, ജാംഷിയ, ഷാജഹാന്‍, ഹുസൈനാര്‍.

 

Latest News