ജിദ്ദ അല്‍ദഹബ് സ്ട്രീറ്റ് ഇന്നു മുതല്‍ അടയ്ക്കുന്നു

ജിദ്ദ - നഗരമധ്യത്തിലെ അല്‍ദഹബ് സ്ട്രീറ്റ് ഇന്നു മുതല്‍ 109 ദിവസത്തേക്ക് അടയ്ക്കുന്നതായി ജിദ്ദ ട്രാഫിക് പോലീസ് അറിയിച്ചു. ബലദില്‍ സൗദി സെന്‍ട്രല്‍ ബാങ്ക് സ്ട്രീറ്റുമായി സന്ധിക്കുന്ന ഭാഗത്തു നിന്ന് ഉത്തര ദിശയിലുള്ള റോഡ് ആണ് അടക്കുന്നത്. ഹിസ്റ്റോറിക് ജിദ്ദ ഏരിയയുടെ വികസന പദ്ധതിയുടെ ഭാഗമായി ഹിസ്റ്റോറിക് ജിദ്ദ വികസന പ്രോഗ്രാമുമായി സഹകരിച്ചാണ് റോഡ് അടക്കുന്നതെന്ന് ജിദ്ദ ട്രാഫിക് പോലീസ് അറിയിച്ചു.

 

 

Latest News